Search This Blog

Who will win Neyyattinkara election?

Your Ad Here

Thursday, May 24, 2012

ഭാരത് ബന്ദും നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പും

 ഇത് പോലെ ഒരു തിരഞ്ഞെടുപ്പ് കേരളത്തില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലാ. മുന്‍പ് നടന്ന ഏതാണ്ട്  എല്ലാ തിരഞ്ഞെടുപ്പിലും ഏതാണ്ട് ജനവിധി ജനങ്ങളുടെ മനസിലെങ്കിലും ഉറച്ചതായിരുന്നു. പക്ഷെ ഈ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക്  മനസ്സ് മാറ്റി മാറ്റി കളിക്കാന്‍ തോന്നുന്ന ഒന്നായി മാറികൊണ്ടിരിക്കുന്നു. 
ഒന്നാം ഘട്ടത്തില്‍ ബി ജെ പി ക്കും സി പി എമ്മിനും മുന്‍കൈ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്‌ മൂന്നാം സ്ഥാനം 
ഉറപിച്ചതായിരുന്നു. എന്നാല്‍ ടി പി ചന്ദ്രശേഖരന്റെ കൊലയോടെ കോണ്‍ഗ്രസിന്‌ മുന്‍‌തൂക്കം വന്നു. എങ്കിലും ഒരു ശക്തമായ ത്രികോണ മത്സരം ഉറപിച്ചിരുന്നു. പക്ഷെ വി  എസിന്റെ 'കോലിളക്കലോടെ' കോണ്‍ഗ്രസിന്‌ ശക്തമായ വിജയ സാധ്യത ഉണ്ടായി. ബി ജെ പി ഏറെ പിന്നോട്ടും പോയി. പക്ഷെ പെട്രോള്‍ 
വില വര്‍ധന വീണ്ടും കോണ്‍ഗ്രസിനെ പിന്നോട്ട് വലിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി 2000 വോട്ടിന് ജയിക്കാനോ തോല്‍ക്കണോ ആണ് സാധ്യത. മൂന്നാം സ്ഥാനം കോണ്‍ഗ്രസിന്‌ തന്നെ. ഒരു നെയ്യാറ്റിന്‍കര വോട്ടര്‍ ഇന്നലെ ടി വിയില്‍ പറയുകയുണ്ടായി, " ആദ്യം സെല്‍വരാജ് എന്ന ഓന്തിനെ തോപിക്കണം എന്ന് ഞാന്‍ വിചാരിച്ചു. അത് കൊണ്ട് വോട്ടു സി പി എമ്മിന് കൊടുക്കാന്‍ തീരുമാനിച്ചു. പിന്നീട് അഞ്ചാം മന്ത്രിസ്ഥാനം ലീഗ് വില പേശി വാങ്ങിയപ്പോള്‍ കൂടതല്‍ അരിശം തോന്നി. ബി ജെ പി ക്ക് കൊടുക്കാം എന്നായി ചിന്ത. 
അപ്പോഴാണ് ഒഞ്ചിയം സംഭവം ഉണ്ടായത്. സി പി എമ്മിന്റെ അസഹിഷ്ണുതക്ക് വോട്ടില്ല എന്ന് ഉറപിച്ചു. 
കോണ്‍ഗ്രസിന്‌ തന്നെ കൊടുക്കാം എന്നായി. ജീവിക്കാനുള്ള അവകാശം ഹനിക്കുന്ന സി പി എമ്മിന് വോട്ടില്ല എന്നുറപിച്ചപ്പോള്‍ അതാ പെട്രോള്‍ വര്‍ധന. ഇനി ഇപ്പോള്‍ സി പി എം കാരന്‍ ജീവിക്കാന്‍ അനുവദിച്ചാല്‍ തന്നെ എങ്ങിനെ ജീവിക്കാനാ. എല്ലാത്തിനും പൊള്ള്ന്ന വില. ഇത്തവണ വോട്ടിനു മുന്‍പ് ആത്മഹത്യ ചെയ്തില്ലെങ്ങില്‍ വോട്ട് രാജേട്ടന് തന്നെ"

No comments:

Post a Comment